Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ethanol Derived

കരിമ്പുനീരില്‍നിന്നുള്ള എഥനോള്‍ നിരോധിച്ച് കേന്ദ്രം

ന്യൂ​ഡ​ല്‍ഹി: 2026-27 വി​ത​ര​ണവ​ര്‍ഷ​ത്തേ​ക്കു​ള്ള എ​ഥ​നോ​ള്‍ സം​ഭ​ര​ണ ടെ​ന്‍ഡ​റി​ല്‍നി​ന്ന് ക​രി​മ്പുനീ​ര്, പ​ഞ്ച​സാ​ര ലാ​യ​നി, ബി-​ഹെ​വി മൊ​ളാ​സ​സ്, എ​ന്നി​വ​യി​ല്‍നി​ന്ന് ഉത്പാദി​പ്പി​ക്കു​ന്ന എ​ഥ​നോ​ളി​നെ സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ വി​പ​ണ​ന ക​മ്പ​നി​ക​ള്‍ പൂ​ര്‍ണ​മാ​യും ഒ​ഴി​വാ​ക്കി. പെ​ട്രോ​ളി​ല്‍ എ​ഥ​നോ​ള്‍ ചേ​ര്‍ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​തി​നൊ​പ്പം, രാ​ജ്യ​ത്തെ പ​ഞ്ച​സാ​ര​യു​ടെ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.

രാ​ജ്യ​ത്ത് വി​ത​ര​ണം ചെ​യ്യു​ന്ന പെ​ട്രോ​ളി​ല്‍ 20 ശ​ത​മാ​നം എ​ഥ​നോ​ള്‍ ചേ​ര്‍ക്കു​ക എ​ന്ന പ​ദ്ധ​തി​ക്കാ​യി, ന​വം​ബ​റി​ല്‍ ആ​രം​ഭി​ക്കു​ന്ന അ​ടു​ത്ത വി​ത​ര​ണ വ​ര്‍ഷ​ത്തേ​ക്ക് ഏ​ക​ദേ​ശം 11 ബി​ല്യ​ണ്‍ ലി​റ്റ​ര്‍ എ​ഥ​നോ​ള്‍ സം​ഭ​രി​ക്കു​ന്ന​തി​നാ​യു​ള്ള ടെ​ന്‍ഡ​റാ​ണ് വി​ളി​ച്ചി​രി​ക്കു​ന്ന​ത്.


ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (ബി​പി​സി​എ​ല്‍) 16ന് ​വി​ളി​ച്ച ടെ​ന്‍ഡ​റി​ല്‍ ചോ​ളം, ബ്രോ​ക്ക​ണ്‍ റൈ​സ്, ഫു​ഡ് കോ​ര്‍പ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​ഭ​രി​ച്ച അ​ധി​ക അ​രി, സി-​ഹെ​വി മൊ​ളാ​സ​സ് എ​ന്നി​വ​യി​ല്‍നി​ന്ന് ഉത്പാദി​പ്പി​ക്കു​ന്ന എ​ഥ​നോ​ള്‍ അം​ഗീ​കൃ​ത​മാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ച​സാ​രവി​ല പി​ടി​ച്ചു​നി​ര്‍ത്താ​നു​ള്ള ത​ന്ത്രം

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ഞ്ച​സാ​ര ഉ​പ​ഭോ​ക്താ​വാ​ണ് ഇ​ന്ത്യ. മ​ഹാ​രാ​ഷ്്ട്ര, ക​ര്‍ണാ​ട​ക തു​ട​ങ്ങി​യ പ്ര​ധാ​ന പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മ​ഴ​ക്കു​റ​വ് മൂ​ലം ഉ​ത്പാ​ദ​നം കു​റ​യാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും, ഇ​ത് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ പ​ഞ്ച​സാ​ര​യു​ടെ ല​ഭ്യ​ത​യെ ബാ​ധി​ക്കു​ക​യും വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യു​ണ്ട്.

ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ക്രൂ​ഡ് ഓ​യി​ലി​നെ (അ​സം​സ്‌​കൃ​ത എ​ണ്ണ) ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ന്ന​തി​നാ​ണ് എ​ഥ​നോ​ള്‍ മി​ശ്ര​ണം രാ​ജ്യ​ത്ത് വ​ര്‍ധി​പ്പി​ച്ച​ത്.

Latest News

Corehub Up